വിപണിയില്‍ സവാള വില കുതിക്കുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് ഇരട്ടി വില

കൊച്ചി: ഓണം കഴിഞ്ഞതോടെ വിപണിയില്‍ സവാളയുടെ വില കുതിക്കുന്നു. ഓണത്തിന് മുന്‍പ് 25 രൂപയില്‍ നിന്നിരുന്ന സവാളയുടെ മൊത്ത വ്യാപാരവില ഇപ്പോള്‍ 50 രൂപയ്ക്ക് മുകളിലെത്തി. ഉത്തരേന്ത്യയില്‍ നിന്ന് സവാളയെത്തുന്നത് കുറഞ്ഞതോടെയാണ് വില ഇത്രയും കൂടുന്നത്. മഹാരാഷ്ട്രയിലെ കനത്ത മഴയാണ് സവാളയുടെ വരവ് കുറച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

35 രൂപയായിരുന്ന ഉള്ളി വില 39ല്‍ എത്തിയിരിക്കുകയാണ്. പൂജ- ദീപാവലി അവധിയടുക്കുന്നതോടെ സവാളയ്ക്കും ഉള്ളിയ്ക്കും ഉത്തരേന്ത്യയില്‍ ഇനിയും വിലകുതിച്ചുകയറാന്‍ സാധ്യതയുണ്ടെന്നാണ് മൊത്ത വ്യാപാരികള്‍ നല്‍കുന്ന സൂചന. രണ്ടു മാസം കൂടി കഴിഞ്ഞെങ്കില്‍ മാത്രമേ വിലയില്‍ മാറ്റമുണ്ടകൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്.

വഴിക്കച്ചവടത്തിന് 100 രൂപയ്ക്ക് അഞ്ചുകിലോ വിറ്റിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സവാളയ്ക്കും കിലോയ്ക്ക് 30നും 35നുമിടയിലേക്കാണ് മൊത്തകച്ചവടക്കാര്‍ വില ഉയര്‍ത്തിയത്.

Top