ഉള്ളി വില ഓര്‍ത്ത് ഇനി കരയേണ്ട; വില കുറയുമെന്ന് പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമാവാന്‍ പുതിയ റിപ്പേര്‍ട്ട് പുറത്ത്. ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്നാണ് കാര്‍ഷികോൽപാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കിയത്.

പുതിയതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വില കുറയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസര്‍ഗാവില്‍ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളില്‍ വെള്ളമായതാണ് ഉള്ളിക്ഷാമം രൂക്ഷമായതും വില വര്‍ദ്ധനയ്ക്ക് കാരണമായതും.

കേരളത്തില്‍ ഉള്ളിവില 200 രൂപ നിലവാരത്തില്‍ വരെ എത്തിയിരുന്നു. പിന്നീട് 120-140 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ മൊത്തവില്‍പന പുരോഗമിക്കുന്നത്.

Top