തൊട്ടാല്‍ പൊള്ളും; ഉള്ളി വില കുത്തനെ ഉയരുന്നു, കിലോ 200 രൂപ

ബെംഗളൂരു: ഉള്ളിവില ഓരോ ദിവസവും കുത്തനെ ഉയരുകയാണ്. ബെംഗളൂരുവില്‍ ഉള്ളി വില 200 രൂപയിലെത്തി. ഒരു കിലോയ്ക്ക് 140 തൊട്ട് 200 രൂപ വരെയാണ് വ്യാപാരികള്‍ ഈടാക്കുന്നത്.

അതേസമയം മതിയായ ഗുണനിലവാരമുള്ള ഉള്ളിയല്ല നഗരത്തിലെത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഒരുമാസം മുമ്പുവരെ ഒരുദിവസം 1.39 ലക്ഷം ടണ്‍ ഉള്ളിയാണ് നഗരത്തിലെത്തിയിരുന്നത്. നിലവില്‍ 36,000 ടണ്‍ ഉള്ളിമാത്രമാണ് നഗരത്തിലെ വില്‍പ്പനകേന്ദ്രങ്ങളിലെത്തുന്നത്.

കനത്ത മഴയില്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ഉള്ളിക്കൃഷിയുടെ 70 ശതമാനവും നശിച്ചു ഇതാണ് ഉള്ളി വിലയില്‍ ഇത്രയും വര്‍ധനവുണ്ടാകാന്‍ കാരണം. ഈജിപ്തില്‍നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ഇറക്കുമതിയിലാണ് നഗരത്തിലെ കച്ചവടക്കാരുടെ പ്രതീക്ഷ. ഡിസംബര്‍ 15 -ഓടെ ഇവിടെനിന്നുള്ള ഉള്ളി നഗരത്തിലെത്തുമെന്നാണ് സൂചന.

Top