കുതിച്ചുയര്‍ന്ന് ഉള്ളി വില; വാഗ്ദാനവുമായി കെജ്‌രിവാൾ സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. വടക്കന്‍ സംസ്ഥാനങ്ങളെ ബാധിച്ച പ്രളയത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്ളിവില കിലോയ്ക്ക് 80 രൂപയിലെത്തി. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ കിലോയ്ക്ക് 24 രൂപയ്ക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് കെജ്‌രിവാൾ സര്‍ക്കാര്‍ അറിയിച്ചു.

നഗരത്തില്‍ ഉടനീളം 24 രൂപയ്ക്ക് ഉള്ളി വിതരണം ചെയ്യുമെന്നാണ് കെജ്‌രിവാൾ സര്‍ക്കാരിന്റെ വാഗ്ദാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം ഈ വിലവര്‍ദ്ധന താല്‍ക്കാലികമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. ഇതിനിടെ രാജ്യത്തെ ഉള്ളി ലഭ്യത വര്‍ധിപ്പിക്കാന്‍ കയറ്റുമതി വില പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം കൂടുതല്‍ ഉള്ളത്.

Top