തക്കാളിക്ക് പിന്നാലെ ഉള്ളി വിലയും കുതിക്കുന്നു; കിലോക്ക് 70 രൂപ വരെ ഉയരാന്‍ സാധ്യത

ഡല്‍ഹി: രാജ്യത്ത് തക്കാളിക്ക് പിന്നാലെ ഉള്ളിക്കും വില വര്‍ദ്ധിക്കുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ ഉത്സവ സീസണുകളില്‍ വില കുതിച്ചുയരുമെന്നാണ് വിവരം. ഉള്ളിവില കിലോക്ക് 70 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണില്‍ ഉള്ളി കൃഷി നടത്തുന്ന കൃഷിയിടങ്ങളുടെ വിസ്തൃതി കുറവായതിനാല്‍ ഉദ്പാദനം കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതോടെയാണ് ഉള്ളിക്ക് വില വര്‍ധിക്കുന്നത്. സാധാരണക്കാരന് താങ്ങാനാവുന്നതിലും വില ഉള്ളിക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ വിരുദ്ധവികാരം ഉയര്‍ത്തിയേക്കാമെന്നും വിശകലനമുണ്ട്. ഇത് വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

Top