കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് സഡന്‍ബ്രേക്കിട്ട് വിപണി ; 40 രൂപ കുറഞ്ഞു

കൊച്ചി : കുതിച്ചുയര്‍ന്ന് റിക്കോര്‍ഡിലെത്തി നില്‍ക്കുന്ന ഉള്ളിവിലയില്‍ നേരിയ ആശ്വാസം. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.

പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് അറുപത് രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Top