ഉള്ളിയും വെളുത്തുള്ളിയും കോര്‍ത്തൊരു കല്യാണ മാല; വേറിട്ട പ്രതിഷേധവുമായി നവദമ്പതികള്‍

മുംബൈ: ഉള്ളി വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വേറിട്ട പ്രതിഷേധവുമായി വധുവരന്മാര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവാഹത്തിന് സവാളയും വെളുത്തുള്ളിയും കൊണ്ട് അലങ്കരിച്ച മാല ഇട്ടാണ് വധൂവരന്മാര്‍ വേറിട്ട പ്രതിഷേധം നടത്തിയത്.

കുതിച്ചുയരുന്ന ഉള്ളിവിലയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധം കൂടിയാണ് ഈ മാല ചാര്‍ത്തലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വധൂവരന്മാര്‍ പറയുന്നു. മാത്രമല്ല നവദമ്പതികള്‍ക്ക് അതിഥികള്‍ സമ്മാനമായി നല്‍കിയതും ഉള്ളിയാണ്.

സ്വര്‍ണ്ണത്തിനോളം വിലപിടിപ്പുള്ള ഒന്നായാണ് ഉള്ളിയെ കരുതുന്നതിനാലാണ് ഈ വിവാഹത്തിന് വധൂവരന്മാര്‍ സവാളയും വെളുത്തുള്ളിയും കോര്‍ത്ത മാല അണിഞ്ഞതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് കമാല്‍ പട്ടേല്‍ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ നിരവധി പ്രക്ഷേഭങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു.

Top