സംസ്ഥാനത്ത് തക്കാളിക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് തക്കാളിക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു.

ഒരാഴ്ച മുന്‍പ് പത്ത് രൂപയായിരുന്ന സവാളയുടെ വില മൂന്നിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. പത്ത് രൂപ ആയിരുന്ന സവാളയുടെ വില 36 രൂപയായി ഉയര്‍ന്നു.

അന്യസംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് സവാളയുടെ വില കുതിച്ചുയരാന്‍ കാരണം.

തക്കാളിയ്ക്കും സവാളയ്ക്കും വില വര്‍ധിച്ചത് സാധാരണക്കാരേയും,ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സവാള ഇറക്കുമതി ചെയ്യുന്ന കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ പ്രധാന കാരണമായി പറയുന്നത്.

Top