വണ്‍വെബിലേക്ക് 55 കോടി ഡോളറിന്റെ യൂട്ടെല്‍സാറ്റ് നിക്ഷേപം

ഭാരതിയുടെ ബഹിരാകാശ പിന്തുണയുള്ള ആഗോള കമ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്ക് സ്ഥാപനമായ വണ്‍വെബിന് ഫ്രാന്‍സിന്റെ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷനില്‍ നിന്നും 55 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചു. ഇതോടെ പുതിയ ഇക്ക്വിറ്റിയിലെ വണ്‍വെബിന്റെ ആകെ ഫണ്ടിങ് 190 കോടി ഡോളറായി. ലോകത്തെ ഏറ്റവും പരിചയസമ്പന്നരും വലിയ ആഗോള ഓപറേറ്ററുമായ സ്ഥാപനത്തില്‍ നിന്നുള്ള നിക്ഷേപം വണ്‍വെബിലെ ആത്മവിശ്വാസം വളര്‍ത്തുന്നു. അതുവഴി ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) ഉപഗ്രഹങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും പ്രധാന ഓപറേറ്റര്‍മാര്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളര്‍ച്ചാ പദ്ധതി തയാറാക്കാനും സാധ്യമാകും.

ലോകത്തെ പ്രമുഖ സാറ്റലൈറ്റ് ഓപറേറ്റര്‍മാരില്‍ ഒന്നായ യൂട്ടെല്‍സാറ്റിന് ഇതോടെ വണ്‍വെബില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമാകും. യുകെ സര്‍ക്കാരിനും ഭാരതി ഗ്ലോബലിനും സോഫ്റ്റ് ബാങ്കിനും ഇതോടെ സംയുക്ത നിക്ഷേപ പങ്കാളിത്തമാകും. റെഗുലേറ്ററി അംഗീകാരങ്ങള്‍ അനുസരിച്ച് 2021 രണ്ടാം പകുതിയോടെ നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

വണ്‍വെബിന്റെ 648 ലിയോ സാറ്റലൈറ്റ് ഫ്‌ളീറ്റിന് ഇനി ഉയര്‍ന്ന വേഗവും കുറഞ്ഞ ലാറ്റന്‍സിയില്‍ ആഗോള കണക്റ്റീവിറ്റിയും ലഭിക്കും. ആഗോള ജിയോ സ്റ്റേഷനറി ഓപറേറ്ററായ യൂട്ടെല്‍സാറ്റുമായുള്ള സഹകരണം രണ്ടു കമ്പനികളുടെയും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. യൂട്ടെല്‍സാറ്റിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും വാണിജ്യ അടിത്തറയുണ്ട്. വലിച്ചില്‍ കുറഞ്ഞ ബഹുമുഖ ആപ്ലിക്കേഷനുകള്‍ക്ക് സാധ്യതയുള്ള വണ്‍വെബിന് ഇനി ഭാവി പാക്കേജുകള്‍ക്കായി ജിയോ/ലിയോ രൂപരേഖകള്‍ തേടാം.

പങ്കാളിത്തം പൂര്‍ണമായി കഴിഞ്ഞാല്‍ വണ്‍വെബിന്റെ വാര്‍ഷിക വരുമാനം ഏകദേശം 100 കോടി ഡോളറാകും. ഒരു തുറന്ന മള്‍ട്ടി-നാഷണല്‍ ബിസിനസ് എന്ന നിലയില്‍, ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെയും ബിസിനസുകളുടെയും സമൂഹങ്ങളുടെയും ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഭാരതിയുടെ സംരംഭക ഊര്‍ജ്ജവും യുകെ സര്‍ക്കാരിന്റെ ആഗോള വ്യാപനവും യൂട്ടെല്‍സാറ്റിന്റെ ഉപഗ്രഹ വ്യവസായ പരിചയവും ചേരുമ്പോള്‍ തങ്ങള്‍ കൂടുതല്‍ ശക്തമാകും. വണ്‍വെബ് നൂതനമായ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ലിയോ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയില്‍ മുന്‍നിരയിലെത്താന്‍ പോകുകയാണെന്നും ഭാരതി എന്റര്‍പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ആഗോള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കാനുള്ള ആഗ്രഹം സാക്ഷാത്കരിക്കുന്നതിലേക്കുള്ള വണ്‍വെബിന്റെ മറ്റൊരു വലിയ കുതിപ്പാണ് ഈ നിക്ഷേപമെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാര്‍തെങ് പറഞ്ഞു.

Top