വണ്‍പ്ലസിന്റെ വാര്‍ഷികാഘോഷം; ആമസോണില്‍ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വണ്‍പ്ലസ് ആമസോണുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വന്‍ ഓഫറുകളാണ് ലഭ്യമാക്കുന്നത്. വണ്‍പ്ലസിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമല്ല ടെലിവിഷനുകള്‍ക്കും വണ്‍പ്ലസ് ആനൂകുല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. വണ്‍പ്ലസ് 7 ടി സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3,000 രൂപ കിഴിവാണ് ലഭിക്കുക.

നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. വണ്‍പ്ലസ് 7 ടിയുടെ 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള മോഡല്‍ ഇപ്പോള്‍ 34,999 രൂപയ്ക്ക് വാങ്ങാനാവും. 256 ജിബി പതിപ്പിന് 37,999 രൂപയാണ് വില. 48 എംപി ക്യാമറയും 3800 mAh ബാറ്ററിയുമാണ് ഈ മോഡലിനുള്ളത്. 48,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത വണ്‍പ്ലസ് 7 പ്രോ മോഡലിനും വിലക്കുറവുണ്ട്.

ഇപ്പോള്‍ ഈ വണ്‍പ്ലസ് 7 പ്രോയുടെ 6 ജിബി റാം, 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മോഡലിന് ഇപ്പോള്‍ 39,999 രൂപയാണ് ആമസോണില്‍ വില. വണ്‍പ്ലസ് 7 പ്രൊ 8 ജിബി മോഡലിന് 42,999 രൂപയാണ് വില. എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താകള്‍ക്ക് വണ്‍പ്ലസ് 7 പ്രോ വാങ്ങിക്കുമ്പോള്‍ 2,000 രൂപ അധിക കിഴിവ് ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആമസോണിലൂടെ വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇഎംഐ പര്‍ച്ചേസുകള്‍ക്കും ഈ ഓഫറുണ്ട്. അടുത്തിടെ വില്‍പ്പനയാരംഭിച്ച വണ്‍പ്ലസ് ടിവി ക്യു 1 സീരീസ് 5,000 രൂപ വരെ കിഴിവില്‍ വാങ്ങാം. ഈ ഓഫറുകള്‍ ആമസോണ്‍ ഇന്ത്യയില്‍ ഡിസംബര്‍ 2 വരെയാണ് ലഭ്യമാവുക.

Top