വൺപ്ലസ് 8T വീണ്ടും വില കുറവിൽ ലഭ്യമാകും

one-plus

ഴിഞ്ഞ വർഷം ഒക്ടോബറിൽ വൺപ്ലസ് അവതരിപ്പിച്ച വൺപ്ലസ് 8T സ്മാർട്ഫോണിന്റെ വില വീണ്ടും കുറച്ചു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 42,999 രൂപയുമായിരുന്നു ഇതുവരെയുള്ള വിലയെങ്കിൽ പുതുതായി 1000 രൂപ കുറച്ചതോടെ വിളകൾ യഥാക്രമം 38,999 രൂപയായും, 41,999 രൂപയായും കുറഞ്ഞു.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 42,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 45,999 രൂപയുമായിരുന്നു വൺപ്ലസ് 8Tയുടെ ലോഞ്ച് വില. 8 ജിബി മോഡൽ അക്വാമറൈൻ ഗ്രീൻ, ലൂണാർ സിൽവർ എന്നീ നിറങ്ങളിൽ വില്പനക്കെത്തുമ്പോൾ 12 ജിബി മോഡൽ അക്വാമറൈൻ ഗ്രീൻ നിറത്തിൽ മാത്രമേ ലഭിക്കൂ.

Top