ട്രൂ വയർലെസ് ഇയർഫോണുകൾ രംഗത്തിറക്കാനൊരുങ്ങി വൺപ്ലസ്

ൺപ്ലസ് സ്വന്തം ട്രൂ വയർലെസ് ഇയർഫോണുകൾ രംഗത്തിറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സഹസ്ഥാപനങ്ങളായ റിയൽമി, ഓപ്പോ എന്നിവരെ പോലെ തന്നെ ആപ്പിൾ എയർപോഡ് മാതൃകയിൽ തന്നെയുള്ള എയർബഡ് അവതരിപ്പിക്കാനാണ് വൺ പ്ലസിന്റേയും ശ്രമമെന്ന് സൂചന നൽകുന്ന ഒരു ചിത്രം മാക്സ് ജെ. എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് വൺപ്ലസ് ഔദ്യോഗികമായി വിശദീകരണം നടത്തിയിട്ടില്ല.

വൺപ്ലസ് പുറത്തിറക്കാൻ പോകുന്ന വൺപ്ലസ് സെഡ് സ്മാർട്ഫോണിനൊപ്പമായിരിക്കും പുതിയ എയർബഡ്സ് അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. 5ജി പിന്തുണയോടെയുള്ള ഫോൺ ആയിരിക്കും ഇത്.

Top