വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ പ്രീ-ബുക്കിംഗ് ഇന്ന് മുതൽ

ൺപ്ലസ് നോർഡ് സിഇ 5 ജി ലൈവ്സ്ട്രീമിലൂടെ ഇന്നലെ അവതരിപ്പിച്ചിരുന്നു. വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ പ്രീ-ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. വൺപ്ലസ് നോർഡ് സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച ഒറിജിനൽ വൺപ്ലസ് നോർഡിനെ അപേക്ഷിച്ച് ഈ പുതിയ സ്മാർട്ട്‌ഫോണിൽ ചില വ്യത്യാസങ്ങളുണ്ട്.

പുതിയ വൺപ്ലസ് നോർഡ് സിഇ 5 ജിക്ക് നേർത്ത രൂപകൽപ്പനയാണ് നൽകിയിട്ടുള്ളത്. അത് 2018 ഒക്ടോബറിൽ വൺപ്ലസ് 6 ടി വിപണിയിലെത്തിയതിനു ശേഷം ഏറ്റവും കനം കുറഞ്ഞതും മെലിഞ്ഞതുമായ ഡിസൈനിൽ വരും. മാറ്റ്, ഗ്ലോസി ബാക്ക് ഫിനിഷ് ഓപ്ഷനും കൂടാതെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലും വൺപ്ലസ് നോർഡ് സിഇ 5 ജി വിപണിയിൽ വരുന്നു.

ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയുമാണ് വില വരുന്നത്. 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപ വില നൽകിയിട്ടുണ്ട്. ബ്ലൂ വോയിഡ് (മാറ്റ്), ചാർക്കോൾ ഇങ്ക് (ഗ്ലോസി), സിൽവർ റേ എന്നീ നിറങ്ങളിൽ വരുന്ന ഈ ഫോൺ ജൂൺ 16 മുതൽ ആമസോൺ, വൺപ്ലസ്.ഇൻ എന്നിവയിലൂടെ ലഭ്യമാണ്.

Top