വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്‌ഫോണ്‍ ഇനി വിപണിയില്‍ ലഭിക്കില്ല

ണ്‍പ്ലസിന്റെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് നോര്‍ഡ് ഇനി വിപണിയില്‍ ലഭ്യമാകില്ല. നിലവില്‍ സ്റ്റോക്കുകള്‍ ഉള്ള ഡിവൈസുകള്‍ മാത്രമാണ് ആളുകള്‍ക്ക് വാങ്ങാന്‍ സാധിക്കുക. ഈ ഡിവൈസിന്റെ പിന്‍ഗാമിയായ വണ്‍പ്ലസ് നോര്‍ഡ് 2 ഇന്ന് വൈകിട്ട് ലോഞ്ച് ചെയ്യാനിരിക്കെയാണ് പഴയ നോര്‍ഡ് ഡിവൈസ് വിപണിയില്‍ നിന്നും ഒഴിവാക്കിയത്.

വണ്‍പ്ലസ് ഔദ്യോഗിക വെബ്സൈറ്റില്‍ ഔട്ട്-ഓഫ്-സ്റ്റോക്ക് ബാനറിലാണ് വണ്‍പ്ലസ് നോര്‍ഡ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണ്‍ വെബ്സൈറ്റിലും ഫോണ്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കാണാന്‍ സാധിച്ചില്ല. ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഡിവൈസ് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വണ്‍പ്ലസ് നോര്‍ഡ് ലഭ്യമാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയും 12 ജിബി റാം + 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 29,999 രൂപയുമാണ് വില. വണ്‍പ്ലസ് നോര്‍ഡ് 2ല്‍ എത്തുമ്പോള്‍ ബാറ്റിയുടെ കാര്യത്തിലും ഫാസ്റ്റ് ചാര്‍ജിങിലും മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിരിക്കും.

നിലവില്‍ വണ്‍പ്ലസ് നോര്‍ഡിന് പകരമായി വണ്‍പ്ലസ് നോര്‍ഡ് സിഇയാണ് കമ്പനി നല്‍കുന്നത്. നോര്‍ഡ് സിഇ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് വേരിയന്റുകളില്‍ തന്നെയാണ് ഈ ഡിവൈസും ലഭ്യമാകുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 22,999 രൂപയുമാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപ വിലയുണ്ട്. ആമസോണ്‍, വണ്‍പ്ലസ്.ഇന്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഈ ഡിവൈസുകള്‍ ലഭ്യമാണ്.

 

 

Top