വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന ഇന്ന്

വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഓപ്പണ്‍ സെയില്‍ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുന്നത്. വണ്‍പ്ലസ് ഇന്ത്യ വെബ്സൈറ്റ്, ആമസോണ്‍ എന്നിവ വഴിയാണ് വില്‍പ്പന.

വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 22,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 24,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയുമാണ് വില. ബ്ലൂ വോയിഡ്, ചാര്‍ക്കോള്‍ ഇങ്ക്, സില്‍വര്‍ റേ നിറങ്ങളില്‍ ഇത് ലഭ്യമാകും.

വണ്‍പ്ലസ് ഇന്ത്യ വെബ്സൈറ്റിലും ആമസോണിലും വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി വാങ്ങുന്നവര്‍ക്ക് മികച്ച കിഴിവുകള്‍ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപ കിഴിവ് ലഭിക്കും. വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ് ഉപയോഗിച്ച് ഓപ്പണ്‍ സെയിലിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് വണ്‍പ്ലസ് വാച്ചും മറ്റ് പ്രൊഡക്ടുകളും നേടാം. അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡുകളില്‍ അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കും എച്ച്ഡിഎഫ്‌സി ബാങ്കില്‍ ആറുമാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വണ്‍പ്ലസ് വെബ്‌സൈറ്റിലൂടെ ലഭിക്കും.

വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലെയാണ് ഇത്. അഡ്രിനോ 619 ജിപിയു, 12 ജിബി വരെ റാം എന്നിവയ്‌ക്കൊപ്പം ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750ജി എസ്ഒസിയാണ്. 256 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസില്‍ ഉണ്ട്. ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടുള്ള ഡിവൈസ് ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഓക്‌സിജന്‍ ഒഎസ് 11ല്‍ പ്രവര്‍ത്തിക്കുന്നു.

വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് ഈ ക്യാമറ സെറ്റപ്പില്‍ ഉള്ളത്. ഈ സെന്‍സറില്‍ എഫ് / 1.79 ലെന്‍സും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (ഇഐഎസ്) നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം എഫ് / 2.25 അള്‍ട്രാ-വൈഡ് ലെന്‍സ് ഉള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവയാണ് മറ്റ് ക്യാമറകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 471 സെല്‍ഫി ക്യാമറയാണ് ഉള്ളത്. ഇതില്‍ എഫ് / 2.45 ലെന്‍സും ഇഐഎസ് സപ്പോര്‍ട്ടും ഉണ്ട്.

5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഡിവൈസില്‍ ഉള്ളത്. വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജിയിലുള്ള സെന്‍സറുകളില്‍ ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഫോണില്‍ നോയിസ് ക്യാന്‍സലേഷന്‍ സപ്പോര്‍ട്ടുള്ള സൂപ്പര്‍ ലീനിയര്‍ സ്പീക്കറാണ് ഉള്ളത്. വാര്‍പ്പ് ചാര്‍ജ് 30ടി പ്ലസ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോര്‍ട്ടേടെ 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്.

 

Top