ആമസോണില്‍ വണ്‍പ്ലസ് നോര്‍ഡ് പ്രീ ഓര്‍ഡര്‍ ആരംഭിച്ചു

ണ്‍പ്ലസ് നോര്‍ഡിന്റെ പ്രീ ഓര്‍ഡര്‍ ആമസോണില്‍ ആരംഭിച്ചു. വണ്‍പ്ലസ് നോര്‍ഡ് പ്രീ-ബുക്ക് ചെയ്യുന്നവര്‍ക്ക് 2,000 രൂപ വരെ ഇളവ് ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. ഒരു അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡ് ഉപയോഗിച്ച് 6 മാസം വരെ വിലയില്ലാത്ത ഇഎംഐ, കൂടാതെ 6,000 രൂപ വരെയുള്ള ജിയോ ആനുകൂല്യങ്ങള്‍ ലഭിക്കും.

വണ്‍പ്ലസ് റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്കായി ഓഗസ്റ്റ് 3 ന് വണ്‍ പ്ലസ്.ഇന്‍, വണ്‍പ്ലസ് എക്‌സ്‌ക്ലൂസീവ് ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാകും. റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്ക് വണ്‍പ്ലസ് ഒന്നിലധികം ആനുകൂല്യങ്ങള്‍ നല്‍കും. അഷോര്‍ട്ട് ബൈബാക്ക് നിരക്കുകള്‍, 50 ജിബി സൗജന്യ വണ്‍പ്ലസ് ക്ലൗഡ് സ്റ്റോറേജ്, അധിക വാറന്റി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മൂന്ന് പതിപ്പുകളാണ് നോര്‍ഡ് പരമ്പരയില്‍ ഉള്ളത്. 6GB+64GB, 8GB+128GB , 12GB+256GB ഇവയുടെ വില യഥാക്രമം 24999 രൂപ, 27,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ്. പഞ്ച് ഹോള്‍ ഇരട്ട സെല്‍ഫി ക്യാമറയാണ് വണ്‍ പ്ലസ് നോര്‍ഡില്‍ ഉള്ളത്. പിന്നില്‍ നാല് ക്യാമറകള്‍ ലംബമായി ക്രമീകരിച്ചിരിക്കുന്നു.

വണ്‍പ്ലസ് 8 ഫോണില്‍ മദ്ധ്യത്തില്‍ ക്രമീകരിച്ച രീതിയില്‍ നിന്നും മാറിയാണ് ഈ ക്രമീകരണം. ഗ്രേ ഓണിക്സ്, മാര്‍ബിള്‍ ബ്ലൂ നിറങ്ങളിലാണ് വണ്‍ പ്ലസ് നോര്‍ഡ് ഇറങ്ങിയിരിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡിന്റെ സ്‌ക്രീന്‍ വലിപ്പം 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡിയാണ്.

90 ഹെര്‍ട്സാണ് സ്‌ക്രീന്‍ റീഫ്രഷ് റൈറ്റ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി പ്രൊസസ്സറാണ് ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5ജി കണക്ടിവിറ്റി സപ്പോര്‍ട്ടോടെയാണ് നോര്‍ഡ് എത്തുന്നത്. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള ഒക്സിജന്‍ ഒഎസ് ആണ് ഫോണിനുള്ളത്. പിന്നിലെ നാല് ക്യാമറ സെറ്റപ്പിലേക്ക് വന്നാല്‍ 48 എംപി പ്രധാന ക്യാമറയാണ് ഉള്ളത്. ഇതില്‍ സോണി ഐഎംഎക്സ് 586 സെന്‍സര്‍ ഇന്‍ബില്‍ട്ടാണ്.

8 എംപി അള്‍ട്രവൈഡ് അംഗിള്‍ ക്യാമറ, 5 എംപി ഡെപ്ത് സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയില്‍ 32 എംപി സോണി ഐഎംഎക്സ് 616 സെന്‍സറാണ് ഉള്ളത്. രണ്ടാമത്തെ സെല്‍ഫി ക്യാമറ 105 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയാണ്. 4100 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 30 W സ്പീഡ് ചാര്‍ജിംഗ് വാര്‍പ്പ് ചാര്‍ജറോടെയാണ് ഫോണ്‍ എത്തുന്നത്.

Top