വണ്‍പ്ലസ് നോര്‍ഡ് 2 ഗ്രീന്‍ വുഡ്‌സ് കളര്‍ വേരിയന്റ് ഇന്ന് വില്‍പ്പനയ്‌ക്കെത്തും

ണ്‍പ്ലസ് നോര്‍ഡ് 2 ഗ്രീന്‍ വുഡ്‌സ് കളര്‍ വേരിയന്റ് ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ഗോ ഗ്രീന്‍ വുഡ്‌സ് കളര്‍ വേരിയന്റ് ആമസോണിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് വില്‍പ്പനയ്ക്കെത്തും. ഇന്ത്യയില്‍ നോര്‍ഡ് 2 ന്റെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് വില ആരംഭിക്കുന്നത് 27,999 രൂപ മുതലാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 29,999 രൂപയാണ് വില വരുന്നത്, ഹൈ-എന്‍ഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 34,999 രൂപ വില വരുന്നു. ഈ ബ്രാന്‍ഡ് സ്മാര്‍ട്‌ഫോണ്‍ നിങ്ങള്‍ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഓപ്ഷനിലും വാങ്ങുമ്പോള്‍ 1,000 രൂപ കിഴിവ് ലഭിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്സിജന്‍ ഒഎസ് 11 ലാണ് നോര്‍ഡ് 2 പ്രവര്‍ത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും എച്ഡിആര്‍10+ സര്‍ട്ടിഫിക്കേഷനുമുള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വണ്‍പ്ലസ് നോര്‍ഡ് 2വിന് നല്‍കിയിട്ടുള്ളത്. 20:9 ആസ്‌പെക്റ്റ് റേഷിയോ, 2400×1080 പിക്സല്‍ റസല്യൂഷന്‍, 410 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി എന്നിവ ഈ ഡിസ്പ്ലേയിലുണ്ട്. മീഡിയടെക് പ്രോസസ്സര്‍ കരുത്തേകുന്ന ആദ്യ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണാണ് നോര്‍ഡ് 2. മീഡിയടെക് ഡിമെന്‍സിറ്റി 1200-എഐ SoC പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റില്‍ വരുന്നത്.

50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 766 പ്രൈമറി സെന്‍സര്‍ കൂടുതല്‍ കൃത്യതയുള്ള ചിത്രങ്ങളും വിഡിയോകളും പകര്‍ത്താന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) ഫീച്ചര്‍ സഹിതമാണ് നോര്‍ഡ് 2വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് (119.7-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ), 2 മെഗാപിക്സല്‍ മോണോ ലെന്‍സ് എന്നിവയാണ് ട്രിപ്പിള്‍ പിന്‍ ക്യാമറയിലെ ബാക്കിയുള്ള ലെന്‍സുകള്‍. 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഈ വണ്‍പ്ലസ് നോര്‍ഡ് 2 കളര്‍ വേരിയന്റില്‍ വരുന്നുണ്ട്. 65W വാര്‍പ്പ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് വണ്‍പ്ലസ് നോര്‍ഡ് 2വില്‍ ഉള്ളത്.

Top