വൺപ്ലസ് നോർഡ് 2 ഉടൻ: എസ്ഇ മോഡൽ ഒഴിവാക്കിയേക്കും

നോർഡ് എസ്ഇ എന്ന് ആരോപിക്കപ്പെടുന്ന പുതിയ നോർഡ് ഫോൺ പുറത്തിറക്കുന്നതിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ റ്യുമർ മില്ലിൽ ഫീച്ചർ ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ അഭ്യൂഹങ്ങൾ ഇതിനോടകം കാണുകയുണ്ടായി. ഈ പുതിയ നോർഡ് ‌ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.

കമ്പനി മറ്റൊരു നോർഡ് ഫോൺ പുറത്തിറക്കുമെന്ന മറ്റൊരു പുതിയ വാർത്തയും ലഭിച്ചിട്ടുണ്ട്.വൺപ്ലസ് നോർഡ് എസ്ഇ കമ്പനി അവതരിപ്പിക്കുന്നത് ഒഴിവാക്കിയേക്കും. ഈ സ്മാർട്ട്‌ഫോൺ കഴിഞ്ഞ വർഷം അവതരിപ്പിച്ച വൺപ്ലസ് നോർഡിൻറെ ‘സ്പെഷ്യൽ എഡിഷൻ’ ആയിരിക്കുമെന്ന് പറയുന്നു.

കമ്പനി ഒരു നോർഡ് 2 ഫോൺ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. ഈ ഹാൻഡ്‌സെറ്റ് ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് പറയുന്നു. വൺപ്ലസ് നോർഡ് 2 അഞ്ച് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഓഗസ്റ്റിൽ ഈ സ്മാർട്ഫോൺ അവതരിപ്പിക്കുമെന്നർത്ഥം.

Top