വണ്‍പ്ലസിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയില്‍ എത്തിയേക്കും

ദില്ലി: ഇന്ത്യയില്‍ ആദ്യമായി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി വണ്‍പ്ലസ്. ലോഞ്ച് തീയതി ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോണ്‍ ഒക്ടോബര്‍ അവസാനത്തോടെ രാജ്യത്ത് എത്തുമെന്നാണ് സൂചന. കമ്പനി തന്നെയാണ് ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത്. വണ്‍പ്ലസ് ഓപ്പണ്‍ എന്നറിയപ്പെടുന്ന ഫോണ്‍ കറുത്ത നിറത്തിലുള്ള ഒരു വകഭേദത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ഉപകരണത്തിന്റെ ഇടതുവശത്ത്, അലേര്‍ട്ട് സ്ലൈഡര്‍ കാണാനാകും, അതേസമയം വോളിയം റോക്കറും പവര്‍ ബട്ടണും വലത് സൈഡിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘ഒരു യഥാര്‍ത്ഥ വണ്‍പ്ലസ് അനുഭവത്തിനായി കാത്തിരിക്കൂ’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

ഫോണിന്റെ മുമ്പ് ലീക്കായ ചിത്രങ്ങള്‍ അനുസരിച്ച് മുകളിലെ പിന്‍ പാനലിന്റെ മധ്യഭാഗത്തായി വൃത്താകൃതിയിലുള്ള പിന്‍ ക്യാമറ മൊഡ്യൂള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. ഫോണിന്റെ രൂപകല്‍പ്പനയില്‍ വൃത്താകൃതിയിലുള്ള കോണുകളും ലിച്ചി പോലുള്ള ലെതര്‍ ഫിനിഷും ഉണ്ട്. വണ്‍പ്ലസ് ഓപ്പണ്‍ 2,440×2,268 പിക്‌സല്‍ റെസല്യൂഷനുള്ള 7.82 ഇഞ്ച് ഒഎല്‍ഇഡി ഇന്‍സൈഡ് സ്‌ക്രീനും 1,116 x 2,484 പിക്‌സല്‍ റെസല്യൂഷനുള്ള 6.31 ഇഞ്ച് ഒഎല്‍ഇഡി ഔട്ടര്‍ ഡിസ്‌പ്ലേയുമുണ്ടാകുമെന്ന് പറയപ്പെടുന്നു. രണ്ട് സ്‌ക്രീനുകളും സുഗമമായ 120Hz റിഫ്രഷിങ് റേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹുഡിന് കീഴില്‍, ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 Gen 2 SoC, 16GB റാമും 1TB വരെ ഇന്റേണല്‍ സ്റ്റോറേജിനുള്ള ഓപ്ഷനും ഉണ്ടെന്നാണ് സൂചന.

ക്യാമറയെ സംബന്ധിച്ചിടത്തോളം, വണ്‍പ്ലസ് ഓപ്പണില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 48 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 3x ഒപ്റ്റിക്കല്‍ സൂം നല്‍കുന്ന ടെലിഫോട്ടോ ലെന്‍സുള്ള 64 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റം ഉണ്ടാകും. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, ഫോണിന് 32 മെഗാപിക്സല്‍ അല്ലെങ്കില്‍ 20 മെഗാപിക്സല്‍ മുന്‍ ക്യാമറ ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. ഫോണ്‍ 4,805mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നും 100W വയര്‍ഡ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്.

Top