യു സീരീസ്, വൈ സീരീസ് ; കുറഞ്ഞ നിരക്കില്‍ സ്മാര്‍ട് ടിവികളുമായി വണ്‍ പ്ലസ്

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ സ്മാര്‍ട് ടിവികള്‍ അവതരിപ്പിച്ച് ചൈനീസ് ബ്രാന്‍ഡായ വണ്‍ പ്ലസ്. യു സീരീസ്, വൈ സീരീസ് എന്നിങ്ങനെ രണ്ടുതരം ടെലിവിഷനുകളാണ് വണ്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

12,999 രൂപയാണ് ടിവിയുടെ സ്റ്റാര്‍ട്ടിങ് വില. 55 ഇഞ്ച് വലിയ പാനല്‍ വാഗ്ദാനം ചെയ്യുന്ന വണ്‍പ്ലസ് ടിവി യു സീരീസിന്റെ 4 കെ യുഎച്ച്ഡി ഡിസ്പ്ലേക്ക് 49,999 രൂപയാണ്.

വണ്‍പ്ലസ് വൈ സീരീസിന് 43 ഇഞ്ച്, 32 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. ഇവയ്ക്ക് യഥാക്രമം 22,999 രൂപ, 12,999 രൂപ എന്നിങ്ങനെയാണ് വില.

ടിവിയില്‍ ഡോള്‍ബി അറ്റ്മോസിന്റെ 30 വാട്ട്, 4യൂണിറ്റ് സ്പീക്കര്‍ സിസ്റ്റമാണുള്ളത്. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയാണ് ടിവിയുടെ പ്രവര്‍ത്തനം.

വണ്‍പ്ലസ് ടിവി വൈ സീരീസ് 32 ഇഞ്ച് ജൂലായ് 5 മുതല്‍ ആമസോണില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വണ്‍പ്ലസ് ടിവി വൈ സീരീസ് 43 ഇഞ്ചും വണ്‍പ്ലസ് ടിവി യു സീരീസ് 55 ഇഞ്ചും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

Top