കുറഞ്ഞ നിരക്കിലുള്ള സ്മാർഫോണുമായി വൺപ്ലസ്

കുറഞ്ഞ നിരക്കിലുള്ള സ്മാർഫോൺ പരമ്പര പുറത്തിറക്കാനൊരുങ്ങി വൺപ്ലസ്. ചൊവ്വാഴ്ച ഒരു ബ്ലോഗ്പോസ്റ്റിലാണ് പുതിയ ഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്ന വിവരം വൺപ്ലസ് പ്രഖ്യാപിച്ചത്.

ദൈനംദിന ആവശ്യങ്ങൾക്കുതകുന്ന വിധത്തിൽ താങ്ങാവുന്ന വിലയിലുള്ള സ്മാർട്ഫോൺ പുറത്തിറക്കുകയാണ് എന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

അതേസമയം ഏതെല്ലാം ഫോണുകളാണ് പുറത്തിറക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ വൺപ്ലസ് സെഡ് എന്നൊരു മോഡൽ ഇക്കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് അഭ്യൂഹം.

അതേസമയം ‘വൺപ്ലസ് ലൈറ്റ് സെഡ് തിങ്സ്’ എന്ന പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് കമ്പനി തുടങ്ങിയിട്ടുണ്ട്. അങ്ങനെ എങ്കിൽ വൺ പ്ലസ് സെഡ് എന്നോ വൺപ്ലസ് ലൈറ്റ് സെഡ് എന്നോ ആയിരിക്കാം പുതിയ ഫോണിന്റെ പേര്. ജൂലായിൽ തന്നെ ഫോൺ പുറത്തിറക്കാനാണ് സാധ്യത.

Top