വൺപ്ലസ് 9 സീരീസിലെ പുത്തൻ സ്മാർട്ട് ഫോൺ ‘വൺപ്ലസ് 9ആർ 5ജി’ പുറത്തിറക്കി

റ്റവും പുതിയ വൺപ്ലസ് 9 സീരീസിലെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 9ആർ 5ജി പുറത്തിറക്കി. ഗെയിമർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 9ആർ 5ജി. മുൻനിര സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ്, 120 ഹെർട്സ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, 65W വാർപ്പ് ചാർജ് സപ്പോർട്ട് എന്നിവ പോലുള്ള മികച്ച സവിശേഷതകളോടെയാണ് വൺപ്ലസ് പുറത്തിറങ്ങിയത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9ആർ 5ജി. സ്മാർട്ട്‌ഫോണുകൾക്കുള്ള വേഗതയേറിയതും സുഗമവുമായ ചിപ്‌സെറ്റുകളിലൊന്നായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870യുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ അടങ്ങുന്ന നൂതന ക്വാഡ് ക്യാമറ സെറ്റപ്പും വൺപ്ലസ് 9ആർ 5ജി പായ്ക്ക് ചെയ്യുന്നു. ഗെയിമർമാർക്കുള്ള ഡിവൈസ് എന്ന നിലയിൽ ഉപയോക്താക്കൾക്ക് എത്രനേരം വേണമെങ്കിലും കൈയ്യിൽ പിടിച്ച് നിൽക്കാവുന്ന രീതിയിലാണ് വൺപ്ലസ് 9ആറിന്റെ കോർണറുകൾ ഡിസൈൻ ചെയ്തത്.

 

Top