ഗ്രീൻ കളർ വേരിയന്റുമായി വൺപ്ലസ് 9 ആർ സ്മാർട്ഫോൺ

ൺപ്ലസ് 9 പ്രോ സ്മാർട്ട്‌ഫോണുകൾക്കൊപ്പം അടുത്തിടെ രാജ്യത്ത് വൺപ്ലസ് 9 ആർ സ്മാർട്ഫോണും അവതരിപ്പിച്ചു. ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റിന് ചൈനയിൽ ഒരു പുതിയ നിറത്തിലും, സ്റ്റോറേജ് മോഡലിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വൺപ്ലസ് 9 ആറിൻറെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റും ചൈനയിൽ പുതിയ ഗ്രീൻ കളർ മോഡലും വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് ഒരു ബ്ലോഗർ വെയ്‌ബോയിൽ പോസ്റ്റ് ചെയ്യ്തു. ഇപ്പോൾ 8 ജിബി റാം + 128 ജിബി റോം, 8 ജിബി റാം + 256 ജിബി റോം എന്നിങ്ങനെ രണ്ട് സ്റ്റോറേജ് മോഡലുകളിലാണ് ഈ ഹാൻഡ്‌സെറ്റ് ചൈനയിൽ വിൽപ്പന നടത്തുന്നത്.

12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. എന്നാൽ പുതിയ കളർ മോഡൽ ഇന്ത്യയിൽ എത്തുമോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

Top