സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി വൺപ്ലസ് 9 മാർച്ചിൽ വിപണിയിലെത്തിയേക്കും

ൺപ്ലസ് 9 സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ പോകുന്നത് സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി. വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് വേരിയന്റുകൾക്കൊപ്പം പുറത്തിറങ്ങുന്ന വൺപ്ലസ് 9 സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. മാർച്ചിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയേക്കും. ഫോണിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെയ്ക്ക് 402 പിപി പിക്സൽ ഡെൻസിറ്റിയും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ അഡ്രിനോ 660 ജിപിയുവും ഉണ്ടായിരിക്കും.

വൺപ്ലസ് 9 സ്മാർട്ട്ഫോണിന്റെ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. വൺപ്ലസ് 9ന് 12 മെഗാപിക്സൽ പ്രൈമറി സെൻസറായിരിക്കും ഉണ്ടാവുക. നേരത്തെ വന്ന റിപ്പോർട്ട് അനുസരിച്ച് 48 എംപി പ്രൈമറി ക്യാമറ, 48 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 8 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവയായിരിക്കും ഡിവൈസിൽ ഉണ്ടാവുക. വൺപ്ലസ് 9 സ്മാർട്ട്ഫോൺ 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കുമെന്ന് പുതിയ ലീക്ക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

ഡിവൈസിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. വൺപ്ലസ് 9, 30 കെപിഎസിൽ 8 കെ റെക്കോർഡിംഗിനും വയർലെസ് ചാർജിംഗിനും പിന്തുണ നൽകും. 30W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ടാകും.

നേരത്തെ വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ ചിത്രങ്ങൾ ലീക്കായിരുന്നു. ഈ ചിത്രങ്ങളിൽ നിന്നും വൺപ്ലസ് 9 പ്രോയിൽ സ്വീഡിഷ് ഫോട്ടോഗ്രാഫി കമ്പനിയായ ഹാസ്സൽബ്ലാഡുമായി ചേർന്ന് തയ്യാറാക്കുന്ന ഒരു ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക എന്ന സൂചനകൾ ലഭിച്ചു. ലീക്ക് ആയ ചിത്രങ്ങളിൽ ഹാസെൽബ്ലാഡ് ബ്രാൻഡിങ്ങുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വ്യക്തമായി കാണാം. വരും ദിവസങ്ങളിൽ ഈ സീരിസുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top