വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും

പുതിയ സ്മാർട്ഫോണിന്റെ ലോഞ്ചിങ് തിയ്യതി ഔദ്യോഗിമായി പ്രഖ്യാപിച്ച് വൺ പ്ലസ് . വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും. ഡിവൈസിന്റെ ഡിസ്പ്ലേയെ കുറിച്ച് സൂചന നൽകുന്ന “അൾട്രാ സ്റ്റോപ്പ് അറ്റ് നത്തിംഗ്” എന്ന ടാഗ് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും നൂതനവും വേഗതയേറിയതുമായ പ്രോസസ്സറായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്ലസ് പ്രോസസറായിരിക്കും വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് നിലവിലെ വിവരം. ഓൺലൈൻ ഇവന്റിലൂടെയാണ് ഡിവൈസ് പുറത്തിറക്കുന്നത്. ഈ സ്മാർട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും.

ഹാൻഡ്‌സെറ്റിൽ 6.55 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റായിരിക്കും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ട് സൂചന നൽകുന്നു. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ദി ബോക്സ് ബേസ്ഡ് ഓക്സിജൻ ഒ.എസ് 11 ആയിരിക്കും ഡിവൈസിന്റെ ഒഎസ് എന്നാണ് സൂചനകൾ.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസിക്ക് വേരിയന്റിലും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിലും വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങും. എൽഇഡി ഫ്ലാഷുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിവൈസിന്റ മുൻഭാഗത്ത് 32 എംപി സെൽഫി ക്യാമറയായിരിക്കും ഉണ്ടാവുക.

ഡിവൈസിന്റെ ആദ്യ വിൽപ്പന ആമസോൺ വഴി മാത്രം നടക്കാനാണ് സാധ്യത. ആമസോണിലുള്ള വിൽപ്പന കഴിഞ്ഞ ശേഷമേ വൺപ്ലസ് 8ടി 5ജി ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്ക് എത്തുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ.

Top