വണ്‍പ്ലസ് 7 ടി പ്രോയുടെ വില വെട്ടിക്കുറച്ചു; വില 47,999 രൂപ

ണ്‍പ്ലസ് 7 ടി പ്രോയുടെ വില വെട്ടിക്കുറച്ചു. ഇപ്പോള്‍ 47,999 രൂപയാണ് ഫോണിന്റെ വില. അതായത് യഥാര്‍ത്ഥ വിലയില്‍ നിന്ന് 6,000 രൂപ കുറവ്.

6.67 ഇഞ്ച് വലുപ്പമുള്ള 90 ഹെര്‍ട്സ് ഡിസ്പ്ലേയാണ് വണ്‍പ്ലസ് 7 ടി പ്രോയ്ക്കുള്ളത്. പിന്‍ പാനലില്‍ മൂന്ന് ക്യാമറകളും മുന്‍വശത്തെ സെല്‍ഫികള്‍ക്കായി സിംഗിള്‍ ഇമേജ് സെന്‍സറും വണ്‍പ്ലസ് 7 ടി പ്രോയില്‍ ഉള്‍പ്പെടുന്നു.

12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫോണ്‍ ഓക്സിജന്‍ ഒ.എസ് 10 ലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 4080 എംഎഎച്ചാണ് വണ്‍പ്ലസ് 7 ടി പ്രോയുടെ ബാറ്ററി കപ്പാസിറ്റി.

Top