വണ്‍പ്ലസ് 7 ന്റെ പുതിയ മോഡല്‍ വരുന്നു

ന്യൂഡല്‍ഹി: വണ്‍പ്ലസ് 7ന്റെ പുതിയ മോഡല്‍ വരുന്നു. വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ എന്നിങ്ങനെയാകും ഫോണുകളുടെ പേരുകള്‍ എന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 26നായിരിക്കും വണ്‍പ്ലസിന്റെ പുതിയ ഫോണുകള്‍ എത്തുന്നത്.

വണ്‍പ്ലസ് 7 സീരിസ് ഫോണുകളില്‍ നിന്നും വന്‍ മാറ്റങ്ങള്‍ ഒന്നും പുതിയ മോഡലുകളില്‍ പ്രതീക്ഷിക്കേണ്ടെന്നാണ് സൂചന. 7ടി വാട്ടര്‍ഡ്രോപ്പ് നോച്ചോടെയും, 7ടി പ്രോ ഫുള്‍ സ്‌ക്രീന്‍ മോഡലിലും ആയിരിക്കും വണ്‍പ്ലസ് 7 ഇറങ്ങുക. സ്‌ക്രീന്‍ വലിപ്പം വര്‍ദ്ധിച്ചേക്കും എന്ന സൂചനയുണ്ട്. നിലവില്‍ വണ്‍പ്ലസ് 7 ന്റെ സ്‌ക്രീന്‍ വലിപ്പം 6.41 ഇഞ്ചാണ്.

വണ്‍പ്ലസ് 7 പ്രോയുടെ സ്‌ക്രീന്‍ വലിപ്പം 6.67 ഇഞ്ചാണ്. എഎംഒഎല്‍ഇഡി പാനലായിരിക്കും സ്‌ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്‌ക്രീനിനുണ്ടാകും. വണ്‍പ്ലസ് 7ടി ഫോണുകളില്‍ ഒക്‌സിജന്‍ ഒഎസ് റാം ബേസ്ഡ് ആണെങ്കിലും ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് 10- ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്.

Top