വണ്‍പ്ലസ് 7ടി, 7ടി പ്രോ സ്മാര്‍ട്ഫോണുകള്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ണ്‍പ്ലസ് 7ടി, 7ടി പ്രോ സ്മാര്‍ട്ഫോണുകള്‍ സെപ്റ്റംബര്‍ 26ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണുകള്‍ അവതരിപ്പിക്കുക. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ആയിരിക്കും വണ്‍പ്ലസ് 7ടിയ്ക്ക്.

അതേസമയം ഒക്ടോബര്‍ 10 ന് ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ വണ്‍പ്ലസിന്റെ സ്മാര്‍ട് ടിവിയും അവതരിപ്പിക്കുമെന്ന്് റിപ്പോര്‍ട്ടുകളുണ്ട്.

6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഫോണിന്റേത്. 8ജിബിയാണ് ഫോണിലെ റാം. 56 ജിബി വരെ സ്റ്റോറേജ് സൗകര്യവും ഫോണിനുണ്ട്. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. 48 എംപി പ്രധാന സെന്‍സര്‍, 12 എംപി ടെലിഫോട്ടോ സെന്‍സര്‍, 16 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍ ക്യമാറ അടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറ. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3800 എംഎഎച്ച് ആണ്.

Top