വണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ എഡിഷന്‍ നവംബര്‍ 16ന് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

ണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ എഡിഷന്‍ നവംബര്‍ 16ന് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ആമസോണ്‍ ഇന്ത്യയിലും വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്റ്റോറുകളിലുമാണ് ഫോണ്‍ ലഭ്യമാകുക. 8 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 41,999 രൂപയാണ് വില വരുന്നത്.

മിഡ്‌നൈറ്റ് ബ്ലാക്, മിറര്‍ ബ്ലാക് എന്നീ നിറങ്ങളിലാണ് ഫോണ്‍ നേരത്തെ അവതരിപ്പിച്ചിരുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 37,999 രൂപയാണ് വില വരുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറും സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറും ഫോണിന്റെ സവിശേഷതകളാണ്.

19:5:9 ആസ്പെക്ട് റേഷ്യോ, 2340×1080 റെസൊല്യൂഷനില്‍ 6.41 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. നോച്ച് ഡിസൈനും ഫോണിലുണ്ട്. 16 എംപി, 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 3,700 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 9.0 പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Top