വണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ കളര്‍ വാരിയന്റ് ചൈനയില്‍ അവതരിപ്പിച്ചു

ണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ കളര്‍ വാരിയന്‍് ചൈനയില്‍ അവതരിപ്പിച്ചു. ചൈനയില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമായിരിക്കുന്നത്. മിഡ്നൈറ്റ് ബ്ലാക്, മിറര്‍ ബ്ലാക് എന്നീ നിറങ്ങളിലാണ് ഫോണ്‍ നേരത്തെ അവതരിപ്പിച്ചിരുന്നത്.

6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 37,999 രൂപയാണ് വില വരുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറും സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറും ഫോണിന്റെ സവിശേഷതകളാണ്. 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 41,999 രൂപയും 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 45,999 രൂപയുമാണ് വില വരുന്നത്.

19:5:9 ആസ്‌പെക്ട് റേഷ്യോ, 2340×1080 റെസൊല്യൂഷനില്‍ 6.41 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. നോച്ച് ഡിസൈനും ഫോണിലുണ്ട്. 16 എംപി, 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 3,700 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 9.0 പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Top