വണ്‍പ്ലസ് 6Tയുടെ പ്രൊട്ടക്ടീവ് കേസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

ക്ടോബര്‍ 17നാണ് വണ്‍പ്ലസ് 6T അവതരിപ്പിക്കുന്നത്. അവതരിപ്പിക്കുന്നതിനു മുമ്പേ ഫോണിന്റെ പ്രൊട്ടക്ടീവ് കേസുകളുടെ പ്രീ ഓര്‍ഡറുകളും ആരംഭിച്ചു. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുള്ള ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്. 19:9 റേഷ്യോയില്‍ 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഫോണിന്. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ടായിരിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,700 എംഎഎച്ച് ബാറ്ററി ആയിരിക്കും.

3.5mm ഓഡിയോ ജാക്ക് പുതുതായി എത്താന്‍ പോകുന്ന വണ്‍പ്ലസ് 6Tയില്‍ ഇനി ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. കമ്പനി തരുന്നതോ അല്ലെങ്കില്‍ പുറത്തുനിന്ന് വാങ്ങിയതോ ആയ യുഎസ്ബി സി ടൈപ്പ് പോര്‍ട്ടില്‍ നിന്ന് ഓഡിയോ ജാക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കണ്ടക്ടര്‍ വാങ്ങി അതുവഴി ബന്ധിപ്പിക്കാം. ഈയടുത്ത് വണ്‍പ്ലസ് പുറത്തിറക്കിയ ബുള്ളറ്റ്‌സ് ഇയര്‍ഫോണുകളും ഉപയോഗിക്കാം. അതുകൂടാതെ ബ്ലൂടൂത്ത് വഴിയും ബന്ധിപ്പിക്കാം.

Top