വണ്‍പ്ലസ് 6T ആമസോണ്‍ ഇന്ത്യയില്‍ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു; 5400 കാഷ്ബാക്കുമായി ജിയോ

ണ്‍പ്ലസ് 6T ആമസോണ്‍ ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചു. നവംബര്‍ 1 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ്. ജിയോ ഉപയോക്താക്കള്‍ക്ക് 5,400 രൂപ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. 150 റീചാര്‍ജ് വൗച്ചറുകളാണ് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. മൈജിയോ അക്കൗണ്ട് വഴിയാണ് കാഷ്ബാക്ക് ലഭിക്കുക.

19:5:9 ആസ്പെക്ട് റേഷ്യോയില്‍ 6.41 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. ഗൊറില്ല ഗ്ലാസ്സ് 6 ഫോണിന്റെ മുന്‍വശത്ത് ഉണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,700 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഉള്ളത്. 16 എംപി, 20 എംപി ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്.

3.5mm ഓഡിയോ ജാക്ക് പുതുതായി എത്താന്‍ പോകുന്ന വണ്‍പ്ലസ് 6Tയില്‍ ഇനി ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. കമ്പനി തരുന്നതോ അല്ലെങ്കില്‍ പുറത്തുനിന്ന് വാങ്ങിയതോ ആയ യുഎസ്ബി സി ടൈപ്പ് പോര്‍ട്ടില്‍ നിന്ന് ഓഡിയോ ജാക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കണ്ടക്ടര്‍ വാങ്ങി അതുവഴി ബന്ധിപ്പിക്കാം. ഈയടുത്ത് വണ്‍പ്ലസ് പുറത്തിറക്കിയ ബുള്ളറ്റ്‌സ് ഇയര്‍ഫോണുകളും ഉപയോഗിക്കാം. അതുകൂടാതെ ബ്ലൂടൂത്ത് വഴിയും ബന്ധിപ്പിക്കാം.

Top