വണ്‍പ്ലസ് 6ന്റെ ചുവപ്പ് നിറത്തിലുള്ള പതിപ്പ് ഇന്ന് എത്തും

oneplus

ണ്‍പ്ലസ് 6ന്റെ ചുവപ്പ് നിറത്തിലുള്ള പതിപ്പ് ഇന്ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ചുവപ്പ് നിറത്തിന്റെ ആര്‍ജിബി കളര്‍ കോഡ് ആണ് C61422.

എന്നാല്‍, സ്ലാഷ് ലീക്ക്‌സ് വെബ്‌സൈറ്റ് വണ്‍പ്ലസ് 6 ന്റെ ചുവപ്പ് നിറത്തിലുള്ള പതിപ്പിന്റെ ചിത്രങ്ങള്‍ ചോര്‍ത്തിയിരുന്നു. സ്ലാഷ്‌ലീക്ക് ചോര്‍ത്തിയ ചിത്രങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ഗ്ലോസി റെഡ് നിറത്തിലുള്ള ബാക്ക് കവറില്‍ വെള്ള നിറത്തിലുള്ള വണ്‍പ്ലസ് ലോഗോ ആയിരിക്കും ഫോണിന്റെ ബാഹ്യ രൂപകല്‍പ്പന.

വണ്‍പ്ലസ് 6 സ്മാര്‍ട്‌ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത് മേയിലാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയത്. 19:9 അനുപാതത്തില്‍ 2,258 x 1080 പിക്‌സലിന്റെ 6.58 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 6ന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 3300 mAh ബാറ്ററിയാണ് ഫോണിലുണ്ടാവുക. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഓഎസ് ആണ് ഉണ്ടാവുക. ഡ്യുവല്‍ സിം സൗകര്യമുണ്ട്.

Top