വണ്‍പ്ലസ് 6ന്റെ ചിത്രവും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിവരങ്ങളും പുറത്ത്

oneplus-6

ണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ വണ്‍പ്ലസ് 6ന്റെ ചിത്രവും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നു. ഓപ്പോ R15ന് സമാനമാണ് വണ്‍പ്ലസ് 6. 33,999 രൂപ മുപതല്‍ 36,999 രൂപ വരെ വില പ്രതീക്ഷിക്കാം. വണ്‍പ്ലസ് 6 ജൂണില്‍ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എത്തുമോയെന്ന് ഉറപ്പില്ല.

6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 2280×1080 ന്റെ പിക്‌സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഫോണിന്റെ ഡിസ്‌പ്ലേ റേഷിയോ 19:9 ലാണ് എന്നാണ് സൂചന.AIDA64 ഹാര്‍ഡ്‌വെയര്‍ ഫോണില്‍ പ്രതീക്ഷിക്കാം.

സ്‌നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം എന്നാണ് സൂചനകള്‍. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 20MP,16MPഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 20MPയാണ് മുന്‍ ക്യാമറ. 3450 mAh ബാറ്ററിയാണ് ഫോണിന് നല്‍കുന്നത്.

Top