കാഷിഫൈയുമായി ചേര്‍ന്ന് വണ്‍പ്ലസ് ബൈബാക്‌ പ്രോഗ്രാം പ്രഖ്യാപിച്ചു

ONE PLUS 5T

കാഷിഫൈയുമായി ചേര്‍ന്ന് വണ്‍പ്ലസ് ബൈബാക് പ്രോഗ്രാം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ ഡിവൈസ് നല്‍കി കാഷിഫൈയില്‍ നിന്നും പണം നേടാം. എന്നാല്‍ തിരഞ്ഞെടുത്ത 22 ബ്രാന്‍ഡുകള്‍ക്ക് മാത്രമാണ് ബൈബാക് പ്രോഗ്രാം ലഭ്യമാവുക.

രാജ്യത്തെ 31 നഗരങ്ങളില്‍ ക്യാഷ്‌ബാക് സേവനം ലഭ്യമാകും. വണ്‍പ്ലസ് സ്‌റ്റോര്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ എത്തിയതിന് ശേഷം മാത്രമാണ്‌ ബൈബാക് സേവനം ലഭ്യമാവുക. വണ്‍പ്ലസ് 5ടി ലാവ റെഡ് പതിപ്പ് പുറത്തിറക്കിയതിന് ശേഷമാണ് ബൈബാക് പ്രോഗ്രാം അവതരിപ്പിക്കുക.

അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗാസിയബാദ്, ഗുര്‍ഗാവ്, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നോയിഡ എന്നിവിടങ്ങളിലാണ് ബൈബാക് പ്രോഗ്രാം ലഭിക്കുക.

ആപ്പിള്‍, ഗൂഗിള്‍, എച്ച്ടിസി, ഹ്യുവായ്, ഒപ്പോ, വിവോ, സാംസങ്, സോണി, ഷവോമി, മൈക്രോമാക്‌സ്, മോട്ടറോള, എല്‍ജി, കാര്‍ബണ്‍ എന്നീ ഫോണുകളാണ് എക്‌സ്‌ചേഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top