ആരാധകരെ ലക്ഷ്യമിട്ട്‌ ‘വണ്‍പ്ലസ് 5ടി’യുടെ സ്റ്റാര്‍വാര്‍സ് ലിമിറ്റഡ് എഡിഷന്‍

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പായ വണ്‍പ്ലസ് 5ടിയുടെ പ്രത്യേക ‘സ്റ്റാര്‍വാര്‍സ് ലിമിറ്റഡ് എഡിഷന്‍’ പ്രഖ്യാപിച്ചു.

ഡിസംബറില്‍ പുറത്തിറങ്ങുന്ന ‘സ്റ്റാര്‍വാര്‍സ് ദി ലാസ്റ്റ് ജേഡി’ എന്ന ഹോളിവുഡ് ചിത്രത്തിനു മുന്നോടിയായാണ് വണ്‍പ്ലസ് സ്‌പെഷ്യല്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ ലഭിക്കുന്ന കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള വണ്‍പ്ലസ് 5ടി ഫോണുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ഫോണുകള്‍.

ഫോണിന്റെ രൂപകല്‍പന വ്യക്തമാക്കുന്ന പോസ്റ്ററും ബെംഗളുരുവില്‍ നടന്ന കോമിക് കോണ്‍ പരിപാടിയില്‍വച്ച് കമ്പനി പുറത്തിറക്കിയിരുന്നു.

സ്റ്റാര്‍വാര്‍സ് ലോഗോ പതിച്ച വെള്ള ബാക്ക് കവറാണ് സ്‌പെഷ്യല്‍ എഡിഷന്‍ വണ്‍പ്ലസ് 5ടിയില്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ എന്ന് പുറത്തിറങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Top