വണ്‍ പ്ലസ് 5 ടി പുതിയ വേരിയന്റ് OnePlus 5T സാന്‍ഡ് സ്റ്റോണ്‍ വിപണിയിൽ

ണ്‍ പ്ലസിന്റെ ഏറ്റവും മികച്ച മോഡലിൽ ഒന്നാണ് 5 ടി. 5 ടി മോഡലിന്റെ രണ്ട് വ്യത്യസ്തമായ മോഡലുകൾ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. റെഡ് വേരിയന്റ് ,സ്റ്റാര്‍ വാര്‍ വേരിയന്റുകൾ എന്നിവയായിരുന്നു ആദ്യം പുറത്തിറക്കിയവ.

5 ടിയുടെ മറ്റൊരു വേരിയന്റ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. സാന്‍ഡ് സ്റ്റോണ്‍ വേരിയന്റാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 35,500 രൂപയ്ക്ക് അടുത്താണ് ഫോണിന്റെ വില. 6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്പ്ലേ ,18.9 ഡിസ്പ്ലേ റെഷിയോ എന്നിവയാണ് ഫോണിന് നൽകിയിരിക്കുന്നത്.

സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം . 6ജിബിയുടെ റാം , 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഫോണിനുള്ളത്.

ഫോണിന്റെ ഏറ്റവും വലിയ സവിശേഷത ഡ്യൂവല്‍ ക്യാമറകളാണ്. 20 മെഗാപിക്സലിന്റെയും , 16 മെഗാപിക്സലിന്റെയും ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് കമ്പനി OnePlus 5T സാന്‍ഡ് സ്റ്റോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Top