പ്രേക്ഷകര്‍ക്ക് ആകാംക്ഷ നിറച്ച് കടയ്ക്കല്‍ ചന്ദ്രന്‍; ‘വണ്ണി’ന്റെ പുതിയ ടീസര്‍ പുറത്ത്

മ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘വണ്‍’. ചിത്രത്തിന്റെ പുതിയ ടീസറാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. നടി അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്ണയും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ് നിര്‍വ്വഹിച്ചത്. ചിത്രം നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സാണ്. ക്യാമറ ആര്‍. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്.

Top