നിലപാടിലുറച്ച്തന്നെ ; ഏകദിനത്തിനെതിരായ പ്രതിഷേധം എന്തിനെന്ന് അറിയില്ലെന്ന് കെസിഎ

kca

തിരുവനന്തപുരം: കലൂര്‍ അന്താരാഷ്​ട്ര സ്​റ്റേഡിയത്തില്‍ ക്രിക്കറ്റ്​ മത്സരം നടത്തുന്നതിനെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക്​ മറുപടിയുമായി ​കേരള ക്രിക്കറ്റ്​ അസോസിയേഷന്‍​. ക്രിക്കറ്റ്​ പിച്ച്‌​ നശിപ്പിച്ചാണ്​ കലൂര്‍ സ്​റ്റേഡിയത്തില്‍ ഫിഫ അണ്ടര്‍17 ലോകകപ്പ്​ നടത്തിയതെന്ന്​ അവര്‍ പ്രതികരിച്ചു. എന്നാല്‍ ലോകകപ്പിനെ തങ്ങള്‍ എതിര്‍ത്തിരുന്നില്ലെന്നും കെ.സി.എ സെക്രട്ടറി ജയേഷ്​ ജോര്‍ജ്​ പറഞ്ഞു.

ഏകദിന മത്സരങ്ങള്‍ക്കെതിരായ പ്രതിഷേധം എന്തിനെന്ന്​ മനസ്സിലാവുന്നില്ല. കൊച്ചിയും കേരളത്തില്‍ തന്നയെല്ലേയെന്നും കെ.സി.എ സെക്രട്ടറി ചോദിക്കുന്നു.

അതേസമയം ക്രിക്കറ്റ് മത്സരത്തിന് കൊച്ചി സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ അറിയിച്ചു. ഫുട്‌ബോള്‍ പിച്ച് നശിപ്പിക്കില്ലെന്ന ഉറപ്പ് കെസിഎ നല്‍കിയിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സ് കെസിഎ പ്രതിനിധികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഇന്ത്യ-വെസ്റ്റന്‍ഡീസ് മത്സരം ആദ്യം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിഗണിച്ചിരുന്നെങ്കിലും നടത്തുമെന്നറിയിച്ച് പിന്നീട് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. കെസിഎയുടെ താല്‍പര്യ പ്രകാരമായിരുന്നു ഈ നീക്കം. ഇതേ തുടര്‍ന്നാണ് കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പിച്ചൊരുക്കുന്നതിനെ ചൊല്ലി പ്രതിഷേധം വ്യാപകമാകാന്‍ തുടങ്ങിയത്.

Top