ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി ക്രൂര മാനഭംഗത്തിന് ഇരയാക്കി

child kill

ന്യൂഡല്‍ഹി ; ഡല്‍ഹിയില്‍ പതിനെട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി ക്രൂര മാനഭംഗത്തിന് ഇരയാക്കി.

രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്.

അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയായ കുഞ്ഞ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച്ച രാവിലെ ഡല്‍ഹി അമന്‍ വിഹാറിലെ വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പ്രിന്റിങ് പ്രസ് ജോലിക്കാരനായ രാകേഷ് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

രാകേഷ് പൊലീസ് കസ്റ്റഡിയിലാണ്.

Top