ഒരു വയസുകാരന്‍ പന്ത്രണ്ടാം നിലയില്‍ നിന്നും വീണു മരിച്ചു

നോയിഡ: ജന്മദിനം ആഘോഷിക്കുന്നതിനിടെ ഒരു വയസുകാരന്‍ പന്ത്രണ്ടാം നിലയില്‍ നിന്നും വീണു മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലാണ് ഒരു കുടുംബത്തിന്റെ സന്തോഷമൊന്നാകെ തല്ലിക്കെടുത്തിയ ദാരുണ മരണം സംഭവിച്ചത്.

ഗ്രേറ്റര്‍ നോയിഡയിലെ കാസ ഗ്രീന്‍സ് ഹൗസിംഗ് സൊസൈറ്റിയിലെ ഒന്നാമത്തെ ബ്ലോക്കില്‍ താമസിക്കുന്ന സത്യേന്ദ്രയുടെ മകനാണ് മരിച്ചത്. ഒരു വയസ് പൂര്‍ത്തിയാകുന്ന മകന്‍ റിവാന്റെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍, സത്യേന്ദ്രയും കുടുംബാംഗങ്ങളും വീട് അലങ്കരിക്കുന്നതിനിടെയാണ് കളിച്ചുകൊണ്ടിരുന്ന കുട്ടി ബാല്‍ക്കണിയുടെ ഗ്രില്ലിനിടയിലൂടെ പന്ത്രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണത്.

ബന്ധുക്കളും അതിഥികളും നോക്കി നില്‍ക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സഭംവിച്ചിരുന്നു.

 

Top