മമ്മൂട്ടിയുടെ ‘വൺ’ ഉടൻ റിലീസിനെന്നു വ്യക്തമാക്കി പുതിയ പോസ്റ്റര്‍

ടക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രം വൺ ഉടൻ റിലീസിനെന്നു വ്യക്തമാക്കി പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുത്തിയത് ബോബി- സഞ്‍ജയ് ആണ്. സിനിമയുടെ റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുതിയ പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡിന് മുമ്പ് തന്നെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും തീയറ്റർ അടഞ്ഞു കിടന്നതിനാൽ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. കേവലം രാഷ്‍ട്രീയ സിനിമകള്‍ക്കുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് വണ്‍.

Top