കശ്മീരിലെ കുപ്വാരയില്‍ സ്‌ഫോടനം; ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടു

ജമ്മു: കശ്മീരിലെ കുപ്വാരയില്‍ സ്‌ഫോടനം. നിയന്ത്രരേഖയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗ്രാമീണനായ ശബീര്‍ അഹമ്മദ് ഖാന്‍ (45) എന്നയാളാണ് മരിച്ചത്. മൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം എന്ന് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം കാഷ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനുള്ള പാക്ക് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കിയിരുന്നു. അഞ്ച് നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം വെടിവച്ചിട്ടത്.

Top