One terrorist killed, but Pampore shootout still on

ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം രാവിലെ 6.30നാണ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടസമുച്ചയത്തില്‍ തീവ്രവാദികള്‍ കയറിക്കൂടിയത്. തുടര്‍ന്ന് കെട്ടിടം വളഞ്ഞ സുരക്ഷാസേന തിരിച്ചടിച്ചു. രണ്ടോ മൂന്നോ തീവ്രവാദികളാണ് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറിയതെന്നാണ് സംശയിക്കുന്നത്. ഒരു മുറിയിലെ പരവതാനിക്ക് തീയിട്ടാണ് നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പെടുത്തിയത്.

പരസ്പരമുള്ള വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റു. മോര്‍ട്ടാര്‍ ഷെല്ലുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചാണ് സൈന്യം തീവ്രവാദികളെ നേരിടുന്നത്. ബഹുനില കെട്ടിടത്തിന്റെ രണ്ടുനിലകളിലെ ഭിത്തികള്‍ മിക്കതും തകര്‍ന്നു. കെട്ടിടത്തില്‍ വിദൂരനിയന്ത്രിത സ്‌ഫോടനങ്ങളും സൈന്യം നടത്തി.

ഭീകരരെ കീഴടക്കാനായി പാരാ കമാന്‍ഡോകളെയും സൈന്യത്തെയും വിളിച്ചിട്ടുണ്ട്. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി സുരക്ഷാസേനാംഗങ്ങള്‍ കെട്ടിടത്തിനു സമീപത്തേക്കു കടക്കുന്നില്ല. കെട്ടിടത്തിനു പുറകിലുള്ള നദിയിലൂടെ ബോട്ടുമാര്‍ഗമാകാം തീവ്രവാദികള്‍ എത്തിയതെന്നാണു നിഗമനം.

Top