കേരളകോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കാനാവില്ലെന്ന് നേതൃത്വം ;ഒതുക്കലാണെന്ന് മാണി

തിരുവനന്തപുരം : ലോക് സഭ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് – കോണ്‍ഗ്രസ് സ്വാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാനാവില്ല എന്ന് കോണ്‍ഗ്രസ് അറിയിച്ചു . ഇനി ചര്‍ച്ചയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

‘കേരള കോണ്‍ഗ്രസ് നേതാക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇനി ഉഭയകക്ഷി ചര്‍ച്ചയില്ല. തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. അവര്‍ അധികം സീറ്റ് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ദേശീയതാല്‍പര്യം പരിഗണിച്ച്, ഇത്തവണ കൂടുതല്‍ സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കണമെന്നു കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.’ – രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ഒരു സീറ്റില്‍ ഒതുക്കാന്‍ ആവില്ലെന്നും പാര്‍ട്ടിക്ക് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും മാണി പറഞ്ഞു. യുഡിഎഫിന്റെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും കെ മാണി കൂട്ടിച്ചേര്‍ത്തു. യോഗത്തിനു ശേഷം പ്രതികരിക്കാമെന്നു പി.െജ.ജോസഫും പറഞ്ഞു.

Top