‘ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത തൊഴില്‍സമയവും സ്ഥിരവരുമാനവുമുള്ള മേഖലകളില്‍ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കെല്ലാം ഓരോ മാസവും നിശ്ചിതദിവസം ശമ്പളദിനമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുവെന്നുറപ്പാക്കാനാണിതെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാര്‍ പറഞ്ഞു. സ്വകാര്യ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി (കാപ്സി) നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴില്‍സുരക്ഷ, ആരോഗ്യം, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവസംബന്ധിച്ച് കൊണ്ടുവരുന്ന ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് (ഒ.എസ്.എച്ച്.) കോഡ്, വേജസ് കോഡ് എന്നിവയുടെ ഭാഗമായാണ് ഈ നീക്കം.

Top