മമ്മൂട്ടി ചിത്രം വണ്ണിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയോ?

ഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങാനിരുന്ന മെഗാസ്റ്റാര്‍ ചിത്രമായിരുന്നു വണ്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിറകൊടിഞ്ഞ കിനാവുകള്‍ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി അരങ്ങേറുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോജു ജോര്‍ജ്, മുരളി ഗോപി, നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, മാമുക്കോയ, സിദ്ധിഖ്, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, മധു, രഞ്ജിത്ത്, മാത്യു തോമസ്, ഇഷാനി കൃഷ്ണ, ഗായത്രി അരുണ്‍, ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top