one rank one pension-ex-serviceman suicide

suicide

ന്യൂഡല്‍ഹി: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന വിമുക്തഭടന്‍ ആത്മഹത്യ ചെയ്തു. ഹരിയാന ഭിവാനിയിലെ ബമ് ല സ്വദേശിയായ രാം കിഷന്‍ ഗ്രെവാള്‍ ആണ് മരിച്ചത്.

വിമുക്ത ഭടന്‍മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത ചുവട് ആവശ്യമായി വന്നിരിക്കുകയാണെന്നും ഗ്രെവാളിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ ഗ്രെവാളിന്റെ വീട് സന്ദര്‍ശിച്ചു

Top