one plus three smart phone

പുത്തന്‍ ഫീച്ചറുകളുമായി വണ്‍ പ്ലസ് 3 വിപണിയിലെത്തി. വണ്‍ പ്ലസ് 3 പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഫോണിനെ സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു, അവയെല്ലാം ഏറെക്കുറെ ശരിവെക്കുന്ന സവിശേഷതകളോടെയാണ് പുതിയ ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.

സാംസങ്, ഷവോമി എന്നീ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കൊപ്പം വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്ന മൊബൈല്‍ നിര്‍മാണ കമ്പനിയാണ് വണ്‍ പ്ലസ്.
5.5 ഇഞ്ച് ഫുള്‍ എച്ച് ഡി (1920*1080) അമോലെഡ് ഡിസ്‌പ്ലേയ്ക്ക് (401 പിപിഐ) കോര്‍ണിക് ഗൊരില്ല ഗ്ലാസ് 4 സംരക്ഷണം നല്‍കിയിരിക്കുന്നു. ഒഐഎസ്, 4കെ വിഡിയൊ ശേഷിയുള്ള 16 എംപി ക്യാമറയാണ് ഫോണിനുള്ളത്.

എട്ട് എംപിയാണ് മുന്‍ ക്യാമറ, 2.2 ജിഗാ ഹെട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 സിസ്റ്റം ഒണ്‍ ചിപ്പ് പ്രൊസസര്‍, അഡ്രിനോ 530 ജിപിയു എന്നിവയാണ് ഫോണിനുള്ളത്.

ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, 6 ജിബി ഡിഡിആര്‍4 റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4ജി എല്‍ടിഇ സപ്പോര്‍ട്ടോടു കൂടിയ ഡ്യൂവല്‍ സിം കപ്പാസിറ്റി, ഡാഷ് ചാര്‍ജ് ടെക്‌നോളജിയോടു കൂടിയ 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഗ്രാഫൈറ്റ്, ഗോള്‍ഡ് വേരിയന്റുകളില്‍ ലഭ്യമാണിത്. 27,999രൂപയാണ് വില

6ജിബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാര്‍ട്ട്‌ഫോണിന്റെ വരവ് വണ്‍പ്ലസ് ആഗോള ഭീമന്‍മാരായ ആപ്പിളിന് പോലും ഭീഷണിയാകുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.

വണ്‍ പ്ലസ് വണ്‍ പോലെ ഏറെ ശ്രദ്ധ നേടാന്‍ വണ്‍ പ്ലസ് 2 എന്ന മോഡലിന് സാധിച്ചില്ലെങ്കിലും വണ്‍ പ്ലസ് എക്‌സ് എന്ന ഫോണിലൂടെ വിപണി കീഴടക്കാനും സാധിച്ചു.

വണ്‍ പ്ലസ് 3 ഫോണ്‍ വിപണിയില്‍ എത്തുന്നതിനു മുന്‍പേ വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വണ്‍പ്ലസ് വിലക്കുറവ് നല്‍കിയിരുന്നു. വണ്‍ പ്ലസ് 3 ന്റെ ആവശ്യക്കാര്‍ക്കായി ഇക്കുറിയും കമ്പനിയുടെ വക വന്‍ ഓഫറുകളുണ്ട്. ആമസോണ്‍ വഴിയാണ് ഇന്ത്യയിലെ വില്‍പ്പന.

Top