വണ്‍ പ്ലസ് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ച വണ്‍ പ്ലസ് ഇപ്പോള്‍ ടെലിവിഷനുകളും എത്തിക്കുന്നു. കുറഞ്ഞ വിലയില്‍ പ്രീമിയം ടിവികളായിരിക്കും വണ്‍പ്ലസ് ഇന്ത്യയില്‍ എത്തിക്കുക എന്നാണ് സൂചന. എന്നാല്‍ ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് എപ്പോഴാണെന്ന് പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ പ്രമുഖ ഇന്ത്യന്‍ ടിപ്സ്റ്റര്‍ ഇഷാന്‍ അഗര്‍വാളിന്റെ ട്വീറ്റ് പ്രകാരം 2019 ല്‍ തന്നെ വണ്‍ പ്ലസ് ടിവി എത്തിയേക്കും എന്നാണ് സൂചന. ചിലപ്പോള്‍ 2019 ല്‍ വണ്‍പ്ലസ് ഫോണിന്റെ അടുത്ത പതിപ്പിന് ഒപ്പമായിരിക്കും ടിവി ഇന്ത്യന്‍ വിപണിയില്‍ എത്തുക എന്നും സൂചനയുണ്ട്. ഒഎല്‍ഇഡി ഡിസ്‌പ്ലേയോടെ ആയിരിക്കും വണ്‍പ്ലസ് ടിവി എന്നാണ് സൂചന.

Top